ഐപിഎൽ വിജയാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പോലീസ്. കർണാടക പോലീസിന്റെ സിഐഡി വിഭാഗം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
കർണാടക ക്രിക്കറ്റ് അസോസിയേഷനും ഈവന്റ് മേനാജ്മെന്റ് കമ്പനിയായ ഡിഎൻഎക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. 2200 പേജുള്ള കുറ്റപത്രത്തിലാണ് ആർസിബിയെ വിമർശിക്കുന്നത്. കുറ്റപത്രം ഉടന്‍ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
ദൃക്‌സാക്ഷികളുടെയും പരിക്കേറ്റവരുടെയും ഗേറ്റിലെ സുരക്ഷാ ജീവനക്കാരുടേയും മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ തെളിവായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു മെഗാ ഇവന്റ് സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഉണ്ടായില്ലെന്നതാണ് പ്രധാന കണ്ടെത്തല്‍. യഥാസമയം പോലീസിനെ വിവരങ്ങള്‍ അറിയിക്കുന്നതിലും വീഴ്ച സംഭവിച്ചു. സ്വകാര്യ ഏജന്‍സിക്ക് സുരക്ഷാ ചുമതല കൈമാറിയതിലും ടിക്കറ്റ് നിരക്ക് വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിലും പാളിച്ചയുണ്ടായെന്നും കുറ്റപത്രത്തില്‍ പറയുന്നു.













Discussion about this post