ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്ത മൂന്ന് കശ്മീരികൾ ഉൾപ്പെടെ കുറഞ്ഞത് 10 പേരെ കാണാതായതായി വിവരം.ജമ്മു കശ്മീർ, ഹരിയാന പോലീസിന്റെ സംയുക്ത നീക്കത്തിന് ശേഷമാണ് 10 പേരുടെ തിരോധാനം റിപ്പോർട്ട് ചെയ്തത്. ചെങ്കോട്ടയ്ക്ക് ഹ്യുണ്ടായി ഐ20 കാറിൽ അമോണിയം നൈട്രേറ്റ് ഇന്ധന എണ്ണ നിറച്ച് പൊട്ടിത്തെറിച്ച ‘ടെറർ ഡോക്ടർ’ മൊഡ്യൂളിൽ ഉൾപ്പെട്ടവരായിരിക്കാം കാണാതായതെന്നാണ് റിപ്പോർട്ടുകൾ.
ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലുള്ള പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദ് കൂടുതൽ ‘ ഫിദായീൻ ‘ അല്ലെങ്കിൽ ചാവേർ ആക്രമണങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ‘സംഭാവന’ – 20,000 പാകിസ്താൻ ഡോളർ – ആവശ്യപ്പെട്ടതായും വിവരങ്ങളുണ്ടായിരുന്നു. ജെയ്‌ഷെ ഭീകരർ, സാഡാപേ എന്ന പാക് ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർഗങ്ങൾ വഴി ഫണ്ട് ശേഖരണത്തിന് ആഹ്വാനം ചെയ്തതായും സ്ത്രീകൾ നയിക്കുന്ന ഒരു ആക്രമണത്തിന് അവർ പദ്ധതിയിടുന്നുണ്ടാകാമെന്നും റിപ്പോർട്ടുകളുണ്ട്.
ഒരു ‘മുജാഹിദിന്’ ശൈത്യകാല കിറ്റ് നൽകുന്ന ഏതൊരാളും ഒരു ‘ജിഹാദി’യായി കണക്കാക്കപ്പെടുമെന്ന് സംഭാവനയ്ക്കായി ആഹ്വാനം ചെയ്ത ജെയ്ഷ് നേതാക്കൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്. 20,000 പാകിസ്താൻ രൂപയാണ് (ഏകദേശം 6,400 ഇന്ത്യൻ രൂപ) സംഭാവനയായി ആവശ്യപ്പെടുന്നത്. ഷൂസ്, കമ്പിളി സോക്‌സുകൾ, കിടക്ക, ടെന്റ് തുടങ്ങി, ഒരു ആക്രമണത്തിന് മുമ്പോ ശേഷമോ ഭീകരർക്ക് ആവശ്യമായേക്കാവുന്ന സാധനങ്ങൾ വാങ്ങാനാണ് ഈ പണം ഉപയോഗിക്കുക.,










Discussion about this post