ന്യൂഡൽഹി : യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട ഗുണ്ടാസംഘ നേതാവ് അൻമോൾ ബിഷ്‌ണോയിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അൻമോൾ ബിഷ്‌ണോയിയെ ഹാജരാക്കിയത്. കോടതി ഇയാളെ 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
15 ദിവസത്തെ കസ്റ്റഡി ആവശ്യമായിരുന്നു എൻഐഎ കോടതിയിൽ ഉന്നയിച്ചിരുന്നത്. എങ്കിലും പ്രത്യേക ജഡ്ജി പ്രശാന്ത് ശർമ്മ അൻമോളിനെ 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിടാമെന്ന് ഉത്തരവിടുകയായിരുന്നു. സായുധസേന ഉൾപ്പെടെ കനത്ത സുരക്ഷാവിന്യാസത്തോടെ ആണ് അൻമോൾ ബിഷ്‌ണോയിയെ ഡൽഹി കോടതിയിൽ ഹാജരാക്കിയത്.
ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയായ അൻമോൾ ബിഷ്‌ണോയി കഴിഞ്ഞ വർഷം നവംബറിൽ ആണ് യുഎസിൽ വച്ച് അറസ്റ്റിലായിരുന്നത്. എൻസിപി നേതാവ് ബാബ സിദ്ദിഖി കൊലപാതകം, നടൻ സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പ്പ്, പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ കൊലപാതകം തുടങ്ങിയ കേസുകളിൽ മുഖ്യപ്രതിയാണ് കുപ്രസിദ്ധ ഗുണ്ടാസംഘ അംഗവും ലോറൻസ് ബിഷ്ണോയിയുടെ സഹോദരനുമായ അൻമോൾ ബിഷ്ണോയി.









Discussion about this post