ലഖ്നൗ: പശുക്കളെ കശാപ്പു ചെയ്യാനോ ഉപദ്രവിക്കാനോ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭഗവാന് കൃഷ്ണന് പശുക്കളെ പരിപാലിച്ചിരുന്നു. ഭഗവാന്റെ ഇഷ്ടമൃഗത്തെ കശാപ്പ് ചെയ്യുന്നതോ ഉപദ്രവിക്കുന്നതോ സഹിക്കില്ല. ഇത് ദൃഢനിശ്ചയമാണ്. പശുക്കളെ സംരക്ഷിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മഥുരയിലെ മാതാജി പശു ഷെല്‍ട്ടര്‍ ഹോമിലെ അത്യാധുനിക പശു ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി.
രോഗം തടയാനായി പശുക്കള്‍ക്ക് പ്രതിരോധമരുന്നും വാക്സിനുകളും എല്ലാ ജില്ലകള്‍ക്കും നല്‍കിയിട്ടുണ്ട്. മരുന്ന് നല്കിയ എല്ലാ പശുക്കള്‍ക്ക് ടാഗ് നല്‍കും. മരുന്ന് ലഭിക്കാത്ത പശുക്കളെ തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കും. അലഞ്ഞുതിരിയുന്ന പശുക്കളെ പരിപാലിക്കുന്നവര്‍ക്കായി പ്രതിമാസം 900 രൂപ ഗ്രാന്റായി സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post