ഈ വർഷത്തെ ഹോളി ആഘോഷ പരിപാടികളിൽ നിന്നും വിട്ടു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി സ്ഥലങ്ങളിൽ കൊറോണ പടർന്നു പിടിക്കുന്നത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നരേന്ദ്രമോദിയുടെ ഈ തീരുമാനം. വൈറസ് വ്യാപനം തടയാൻ ജനക്കൂട്ടം ഒരുമിച്ച് ചേരുന്നത് ഒഴിവാക്കാൻ ലോകത്തുള്ള എല്ലാ ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഈ സാഹചര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ തീരുമാനം.
ഇന്ത്യയിൽ കൊറോണ വൈറസ് ഇതുവരെ 18 പേർക്ക് ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post