ഇന്ത്യ വിക്ഷേപിക്കാനിരുന്ന ജിയോ ഇമേജിങ് ഉപഗ്രഹമായ ജി സാറ്റ്1-ന്റെ വിക്ഷേപണം ഐഎസ്ആർഒ മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങൾ മൂലമാണ് വിക്ഷേപണം മാറ്റി വെച്ചത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ജിസാറ്റ് 1-ന്റെ വിക്ഷേപണം മാർച്ച് അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വെച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. ട്വിറ്ററിലെ ഔദ്യോഗിക പ്രൊഫൈലിലൂടെയാണ് വിക്ഷേപണ തീയതി മാറ്റി വെച്ച കാര്യം ഐഎസ്ആർഒ വെളിപ്പെടുത്തിയത്.പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥർ അറിയിച്ചു










