ഇംഗ്ലണ്ടിനെതിരെ നടക്കേണ്ടിയിരുന്ന ട്വന്റി 20 സെമിഫൈനൽ മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യൻ വനിതകൾ ഫൈനലിലെത്തി. എ ഗ്രൂപ്പിലെ ചാമ്പ്യന്മാരായതാണ് ഒരു പന്ത് പോലും എറിയാതെ കളി ഉപേക്ഷിച്ചിട്ടും ഫൈനലിലെത്താൻ ഇന്ത്യൻ ടീമിനെ തുണച്ചത്. സെമിഫൈനൽ നടന്നില്ലെങ്കിൽ റിസർവ് ദിനം വേണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മുൻപേ തന്നെ തള്ളിയിരുന്നു.
ട്വന്റി 20 ആരംഭിച്ച് പതിനൊന്നു വർഷത്തിനിടെ, ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഫൈനലിൽ എത്തുന്നത്. ഇതിനു മുൻപ് 2018-ൽ, സെമിഫൈനലിൽ വരെ എത്തിയിരുന്നെങ്കിലും ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു. ഇനി നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയി ആരാണോ അവരായിരിക്കും ഫൈനലിൽ ഇന്ത്യയുടെ എതിരാളി.
Discussion about this post