ചാവക്കാട്: ചാവക്കാട് ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ഫനീഫ കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകം മൂലമെന്ന് എഫ് ഐ ആറില്‍ ദൃക്സാക്ഷി മൊഴി. കുത്തിയത് ഷമീര്‍ തന്നെയെന്നും ദൃക്സാക്ഷി മൊഴിയിലുണ്ട്. 2 പേര് ചേര്‍ന്ന് പിടിച്ചുനിര്‍ത്തിയ ശേഷം ഷമീര്‍ കുത്തുകയായിരുന്നു. ഗ്രൂപ്പ് പ്രശ്നത്തെ തുടര്‍ന്ന് പ്രദേശികമായി പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഫനീഫയെ വധിച്ചത് ഗ്രൂപ്പ് പോര് മൂലമെന്നും എഫ്ഐആറില്‍ പറയുന്നു.
അതേസമയം കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടുകയും പ്രസിഡന്റ് ഗോപപ്രതാപനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ ഐ ഗ്രൂപ്പ് കെ.പി.സി.സിക്ക് പരാതി നല്‍കും. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഷമീറും ഗോപപ്രതാപനും ഒത്തുള്ള ചിത്രങ്ങളും ഷമീര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടത് പ്രതാപന്റെ വാഹനത്തിലാണെന്നുമുള്ള ആരോപണങ്ങള്‍ ഐ ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധം അറിയിക്കാതെ മുന്നോട്ട് പോയാല്‍ അത് ഗ്രൂപ്പിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നാണ് നേതാക്കള്‍ക്കിടയിലുണ്ടായ അഭിപ്രായം. ജില്ലയില്‍ നിന്നുള്ള മന്ത്രി സി.എന്‍ ബാലകൃഷ്ണനെ പോലും അറിയിക്കാതെ സസ്പെന്ഷന് നടപടി സ്വീകരിച്ചതാണ് ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. തിങ്കളാഴ്ച മുഖ്യമന്ത്രി തൃശൂര്‍ ജില്ലയില്‍ പങ്കെടുത്ത പരിപാടികളില്‍ നിന്ന് മന്ത്രി സി.എന്‍ ബാലകൃഷ്ണന് വിട്ടുനിന്നിരുന്നു.
Discussion about this post