ജസ്റ്റിസ് എസ്.മുരളീധറിന്റെ സ്ഥലംമാറ്റവും മാധ്യമങ്ങളുടെ പ്രചരണം തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തെളിയുന്നു. തന്റെ ട്രാൻസ്ഫർ മുൻപേ അറിയിച്ചതാണെന്ന മുരളീധറിന്റെ സ്ഥിരീകരണത്തോടെയാണ് മാധ്യമ പ്രചാരണങ്ങൾ തകർന്നു വീഴുന്നത്.
ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന എസ്. മുരളീധർ, ഡൽഹി കലാപങ്ങളുടെ പേരിൽ സംസ്ഥാന കേന്ദ്ര സർക്കാരുകളെ വിമർശിച്ചിരുന്നു. ദിവസങ്ങൾക്കു മുൻപേ കൊളീജിയം തീരുമാനിച്ചിരുന്ന സ്ഥലംമാറ്റത്തിന്റെ ഉത്തരവ് യാദൃശ്ചികമായി അന്ന് രാത്രിയാണ് അദ്ദേഹത്തിനു ലഭിച്ചത്. പക്ഷേ, ഇടതുപക്ഷ മാധ്യമങ്ങളും മറ്റും ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന തരത്തിൽ പ്രചരണങ്ങൾ അഴിച്ചു വിടുകയായിരുന്നു. ഡൽഹി ഹൈക്കോടതിയിൽ വെച്ച് വ്യാഴാഴ്ച നടന്ന വിടവാങ്ങൽ ചടങ്ങിൽ, ഡൽഹി കലാപത്തിനു ദിവസങ്ങൾ മുൻപ്, ഫെബ്രുവരി 17 തന്നെ സ്ഥലംമാറ്റ ഉത്തരവ് അറിഞ്ഞിരുന്നെന്ന് ജസ്റ്റിസ് എസ്.മുരളീധർ വ്യക്തമാക്കിയതോടെയാണ് കുപ്രചരണങ്ങളുടെ കള്ളി വെളിച്ചത്ത് വന്നത്.









Discussion about this post