ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നടത്തിയ നരഹത്യയുടെ മോഡലാണ് ഡല്‍ഹിയില്‍ നടന്നതെന്ന് ടി.എന്‍ പ്രതാപന്‍ എംപി. ഡല്‍ഹി കലാപം ഗുജറാത്ത് കലാപത്തിന് സമാനമായ കലാപമാണെന്നും പ്രതാപന്‍ പറഞ്ഞു.
താനടക്കമുള്ള എപിമാരെ പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധമറിയിച്ചായിരുന്നു നരേന്ദ്രമോദി ഗുജറാത്തില്‍ നരഹത്യ നടത്തിയെന്ന പ്രസ്താവന ടി.എന്‍ പ്രതാപന്‍ നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കി തത്സമയ പ്രതികരണത്തിലായിരുന്നു പ്രതാപന്റെ വാക്കുകള്‍.
”ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരമൊരു കലാപം നടന്നത് ഗുജറാത്തില്‍ മാത്രമാണ്. ഗുജറാത്തില്‍ അന്ന് ആര്‍എസ്എസും, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും നടത്തിയ നരഹത്യയുടെ അതേ മോഡലാണ് ഡല്‍ഹിയില്‍ നടത്തിയിരിക്കുന്നത് ”. ഇത് ഞങ്ങള്‍ പാര്‍ലമെന്റില്‍ പറയണ്ടേ എന്നും പ്രതാപന്‍ ചോദിക്കുന്നു.
സസ്‌പെന്‍ഷന്‍ എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നും, പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭം തുടരുമെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.
Discussion about this post