തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ മലയാളം വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയ വണിനും ഏര്‍പ്പെടുത്തിയ വിലക്കില്‍ ഏഷ്യാനെറ്റിന്റെ വിലക്ക് പിന്‍വലിച്ചു. എന്നാല്‍ മീഡിയ വണിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.
ഡല്‍ഹിയിലെ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് 48 മണിക്കൂറാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
രാവിലെ 3 മണിയോടെയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം പുനരാരംഭിച്ചത്. ഇന്നലെ രാത്രി 7.30 മുതലായിരുന്നു ഇരു ചാനലുകളിലും വിലക്ക് ഏര്‍പ്പെടുത്തിയത്.
Discussion about this post