കോൺഗ്രസ് സർക്കാർ കാലാവധി പൂർത്തിയാക്കുക തന്നെ ചെയ്യും,രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വെളിപ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്.രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ കമൽനാഥ്, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുക തന്നെ ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
യുവനേതാവായ ജ്യോതിരാദിത്യ സിന്ധ്യ, കോൺഗ്രസിൽ നിന്ന് രാജി വെച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ.സിന്ധ്യയെ പിന്തുണച്ച് 22 എംഎൽഎമാർ കൂടി രാജി വെച്ചതോടെ മധ്യപ്രദേശ് കോൺഗ്രസ് സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.







