മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരം പിടിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ രാജസ്ഥാനില്‍ നിന്നും കോണ്‍ഗ്രസിന് ലഭിക്കുന്നത് ശുഭകരമല്ലാത്ത വാര്‍ത്തകള്‍. രാജസ്ഥാന് കോണ്‍ഗ്രസില്‍ നിന്ന് ചില എംഎല്‍എമാര്‍ പാളയം വിടാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സച്ചിന് പൈലറ്റിനൊപ്പമെന്ന് കരുതുന്ന ചില എംഎല്‍എമാരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേര് ഇതിനകം രാജിയ്ക്ക് തയ്യാറായിട്ടുണ്ടെന്നും സൂചനകളുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യുമായി ്ടുത്ത ബന്ധം പുലര്‍ത്തുന്ന ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റുമായി അശോക് ഗെഹ്ലോട്ട് ഉടക്കിലാണ്. സച്ചിന് പൈലറ്റുമായുള്ള നിരന്തര തര്‍ക്കങ്ങള്‍ പൊട്ടിത്തെറിയിയുടെ വക്കിലാണെന്നാണ് സൂചന. നേരത്തെ ജ്യോതിരാദിത്യ സിന്ധ്യ സച്ചിന് പൈലറ്റുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ക്കും സച്ചിന് പൈലറ്റ് വിശദീകരണം നല്‍കിയിട്ടില്ല.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു. ഒരു സീറ്ര് പോലും നേടാനായിരുന്നില്ല. ഇതേ തുടര്‍ന്ന് സച്ചിന് പൈലറ്റ് അശോക് ഗെഹ്ലോട്ടിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. കുറച്ച് പേര് ബിജെപിയ്ക്ക് പിന്തുണ നല്കാന് തയ്യാറായിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങളും പറയുന്നു. എന്നാല്‍ വസുദ്ധരെ രാജെ സിന്ധ്യയെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന് താല്പര്യമില്ലെന്നും, അതിനാലാണ് ഇക്കാര്യത്തില്‍ കാര്യമായ തുടര്‍ നടപടികള്‍ ഉണ്ടാകാത്തത് എന്നുമാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. മുപ്പതിലധികം എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടാന്‍ തയ്യാറായിട്ടുണ്ട് എന്നാണ് രാജസ്ഥാന് ബിജെപി യൂണിറ്റ് നേതാക്കള്‍ പറയുന്നത്.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിനെ വിമര്‍ശിച്ച് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തിയിരുന്നു. ജനങ്ങളെയും ആദര്‍ശത്തേയും സിന്ധ്യ വഞ്ചിച്ചുവെന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രസ്താവന. അതേസമയം വിഷയത്തോട് സച്ചിന് പൈലറ്റ് പ്രതികരിച്ചിട്ടില്ല. അശോക് ഗെഹ്ലോട്ടിനെതിരെ സച്ചിന് പൈലറ്റ് നല്കിയ പരാതി ഹൈക്കമാന്റിന്റെ മുന്നിലാണ്. സോണിയാ ഗാന്ധിക്ക് അശോക് ഗെഹ്ലോട്ടിനോടുള്ള താല്പര്യം മൂലം പരാതി അവഗണിക്കുകയാണെന്ന ആക്ഷേപം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെയുണ്ട്.
രാജസ്ഥാനില്‍ നിയമസഭയില്‍ ആകെ 200 സീറ്റുകളാണ് ഉള്ളത്. 101 എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമാണ്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. സഖ്യകക്ഷികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ കോണ്‍ഗ്രസ് ഭരണത്തിലെത്തി. ബിജെപിക്ക് 73 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. ബിഎസ്പി 6 സീറ്റുകളും നേടിയിരുന്നു.
മധ്യപ്രദേശില്‍ 49കാരനായ മുന്‍ എംപി ഇന്നലെയാണ് കോണ്‍ഗ്രസ് വിട്ടത്. ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 23 എംഎല്‍എമാരും സിന്ധ്യക്കൊപ്പം രാജി വച്ചിരുന്നു. 30 ഓളം എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുമെന്നാണ് ബിജെപിയുടെ അവകാശവാദം.
Discussion about this post