വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപങ്ങൾ അന്വേഷിക്കുന്ന ഡൽഹി പോലീസിന് സ്പെഷ്യൽ സെൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രസിഡണ്ട് പർവേസിനെയും സെക്രട്ടറിയായ ഇല്യാസിനെയും അറസ്റ്റ് ചെയ്തു.
ഷഹീൻബാഗ് ഉൾപ്പെടുന്ന വടക്കു കിഴക്കൻ ഡൽഹിയിൽ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയതിനാണ് പോപ്പുലർ ഫ്രണ്ട് ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിനെ മുഹമ്മദ് ഡാനിഷിനെ വർഗീയ കലാപം അഴിച്ചുവിടാൻ ശ്രമിച്ചതിന് പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി അവസാനമുണ്ടായ കലാപത്തിൽ, മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും 53 പേർ മരിക്കുകയും ചെയ്തിരുന്നു.ഏതാണ്ട് 120 കോടി രൂപയോളം ഡൽഹി കലാപത്തിനു വേണ്ടി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെലവഴിച്ചിട്ടുണ്ടെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ കണ്ടെത്തിയിരുന്നു.
സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ട് പ്രവർത്തകരെ പിടികൂടിയിരുന്നു. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിലെ മിടുക്കൻമാരെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു കശ്മീരി ദമ്പതികളായ ഇവർ. ഇതോടെയാണ് സ്പെഷ്യൽ സെൽ അംഗങ്ങൾ അന്വേഷണം ഊർജിതമാക്കിയത്.
Discussion about this post