ഇന്ത്യയിൽ കൊറോണ വൈറസ് കൂടുതൽ പേരിലേക്ക് പടർന്നു പിടിക്കുന്നു. സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 73 ആയി. പുതിയതായി 13 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കേരളത്തിൽ 14, ഡൽഹിയിൽ 6, രാജസ്ഥാനിൽ 1, കർണാടകയിൽ 4, ലഡാക്കിൽ 3, ഉത്തർപ്രദേശിൽ 10 പേർക്കും മഹാരാഷ്ട്രയിൽ 11 പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 14 വിദേശികൾ ഹരിയാനയിൽ ചികിത്സയിലുണ്ട്.
ഇതേസമയം, കേരളത്തിൽ പരിശോധിച്ചതിൽ 19 പേരുടെ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. പത്ത് പേർ കോഴിക്കോടും കോട്ടയത്തുള്ള 7 പേരും പത്തനംതിട്ടയിലുള്ള രണ്ടുപേരുടെയുമാണ് ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞത്.വൈറസ് ബാധ സംശയിച്ച് കൊല്ലത്ത് ഇന്ന് രണ്ടുപേർ കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.








Discussion about this post