പുരാണകഥകളിൽ ദേവേന്ദ്രൻ മാത്രമല്ല ഹിരണ്യകശിപു എന്നൊരു കഥാപാത്രവും ഉണ്ടെന്ന് ഓർക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കൊറോണ വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയെ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തിരുന്നു.” ആര് തപസ്സു ചെയ്താലും ശരി, അത് തൻറെ ഇന്ദ്രപദവിയെ ബാധിക്കുമോയെന്ന ചിന്തയാണ് പുരാണത്തിലെ ദേവേന്ദ്രന്. ദേവേന്ദ്രൻറെ മാനസികാവസ്ഥയാണ് ഇവിടെ ചിലർക്ക്” എന്ന് പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയൻ രമേശ് ചെന്നിത്തലയെ വിമർശിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ചെന്നിത്തല ഈ പരാമർശം നടത്തിയത്.
നല്ലത് ചെയ്യുമ്പോൾ കൂടെ നിൽക്കുമെന്നും എന്നാൽ, തെറ്റ് കണ്ടാൽ പ്രതിപക്ഷം വിമർശിക്കുക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post