സംസ്ഥാനത്ത് ഇതുവരെ 22 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ആശുപത്രികളിൽ 227 പേരും, വീടുകളിൽ 5,191പേരുമായി സംസ്ഥാനത്ത് ആകെ 1468 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്.ഇതിൽ 19 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. മൂന്ന് പേർ രോഗമുക്തി നേടിയവരാണ്.
കൊറോണ രോഗലക്ഷണങ്ങൾ ഉള്ള 1715 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 1132 പേരുടെ പരിശോധന ഫലവും നെഗറ്റീവ് ആണ്. തിരുവനന്തപുരത്തുള്ള രണ്ടുപേർക്കും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ, ഡൽഹിയിൽ രോഗം ബാധിച്ച വൃദ്ധ മരിച്ചതോടെ, ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. രോഗബാധ തടയുന്നതിനെതിരെ ശക്തമായ നടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ടിട്ടുള്ളത്.












