ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകത്തിൽ പങ്കുള്ള അഞ്ചുപേരെ കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.ചാന്ദ്ബാഗ് സ്വദേശികളായ ഫിറോസ്, ജാവേദ്, ഷുഹൈബ്,ഗുൽഫാം എന്നിവരെയും, മുസ്തഫാബാദ് സ്വദേശിയായ അനസിനെയുമാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
അങ്കിത് ശർമയുടെ കൊലപാതകത്തിൽ ഇതോടെ പോലീസ് അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം ആറായി.കൊലപാതകത്തിലെ മുഖ്യ പ്രതി താഹിർ ഹുസൈനെ കൂടാതെ, നന്ദ്നഗരി സ്വദേശിയായ സൽമാനെ ഡൽഹി പോലീസ് ഉദ്യോഗസ്ഥർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വടക്കു കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപങ്ങളിൽ അങ്കിത് ശർമ, പോലീസ് കോൺസ്റ്റബിൾ രത്തൻ ലാൽ എന്നിവരടക്കം 53 പേർ കൊല്ലപ്പെട്ടിരുന്നു.ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ അങ്കിതിന്റെ മൃതദേഹം അഴുക്കുചാലിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്.
Discussion about this post