പെരുമ്പാവൂർ: പെരുമ്പാവൂരിൽ എം സി റോഡിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ കാറിടിച്ച് ദമ്പതികളും സഹോദരനും മരിച്ചു. മലപ്പുറം സ്വദേശികളായ ഹനീഫ, ഷാജഹാന്‍, മുണ്ടക്കയം സ്വദേശിയായ സുമയ്യ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
മലപ്പുറത്ത് നിന്നും മുണ്ടക്കയത്തെ സുമയ്യയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മൃതദേഹങ്ങൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്.












