മധ്യപ്രദേശിന് പിറകെ ഗുജറാത്തിലും കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി നാല് എംഎൽഎമാർ രാജിവച്ചു. പ്രദ്യുമൻ ജഡേജ, സോമാഭി പട്ടേൽ, മംഗൾ ഗാവിത്, ജെ.വി കാകദിയ എന്നീ നിയമസഭാംഗങ്ങൾ ആണ് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജി വെച്ചത്.
രാജ്യസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ഗുജറാത്തിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി.മധ്യപ്രദേശിലെ പ്രമുഖ കോൺഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യ ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നിരുന്നു. ഈ സന്ദർഭത്തിലാണ് ഗുജറാത്തിലും കോൺഗ്രസിന് അടി പതറുന്നത്.











