ബ്രിട്ടനിൽ പടർന്നു പിടിക്കുന്ന കൊറോണ ഭീതിയെ തുടർന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും താമസം മാറ്റി.
വേനൽകാലവസതിയായ വിൻഡ്സർ കൊട്ടാരത്തിലേക്കാണ് രാജ്ഞി താൽക്കാലികമായി മാറിയിരിക്കുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി എലിസബത്ത് രാജ്ഞിയെയും ഫിലിപ്പ് രാജകുമാരനെയും ക്വാറന്റൈൻ ചെയ്യാൻ ആലോചിക്കുന്നുണ്ടെന്നും ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു.ബക്കിങ്ഹാം കൊട്ടാരത്തിൽ 500 സ്ഥിരജോലിക്കാരുണ്ടെന്നതും കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോൾ വളരെ വലിയ ഒരു സുരക്ഷാ പ്രശ്നമാണ്.ബ്രിട്ടനിൽ കോവിഡ്-19 ബാധിച്ച് പത്തിലധികം പേർ മരണമടഞ്ഞിട്ടുണ്ട്.രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ശനിയാഴ്ചത്തെ കണക്കനുസരിച്ച് 1,140 ആണ്.
Discussion about this post