ഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി . കൊറോണയെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം വെട്ടി ചുരുക്കിയെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കൊറോണ പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്കുള്ള പാസ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ലോക്സഭ സെക്രട്ടറി ജനറല്‍ സ്നേഹലത ശ്രീവസ്തവ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
അംഗങ്ങള്‍ സഹകരിക്കണമെന്നും സ്നേഹലത ആവശ്യപ്പെട്ടു.
Discussion about this post