രജിത്കുമാറിനെ സ്വീകരിക്കാനെത്തിയ ഫാൻസിനെതിരെ പോലീസ് കേസെടുത്തു.കൊറോണ വൈറസ് ബാധക്കെതിരെ കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കെ, വലിയ ആൾക്കൂട്ടമായെത്തി ബിഗ് ബോസ് താരം രജിത്കുമാറിനെ സ്വീകരിക്കാൻ വന്നതായിരുന്നു ആരാധകർ.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാർ എത്തുന്ന വിവരമറിഞ്ഞു ഫാൻസിൻറെ നേതൃത്വത്തിൽ വൻജനക്കൂട്ടം പുറത്തു തടിച്ചുകൂടിയിരുന്നു.ഇതോടെ, നിയന്ത്രണം ലംഘിച്ചതിന് പേരറിയാവുന്ന നാലുപേർക്കും കണ്ടാലറിയാവുന്ന 75 പേർക്കുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.മനുഷ്യ ജീവനോളം വലുതല്ല താരാരാധന എന്നു വിമർശിച്ചുള്ള എറണാകുളം ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് സംഭവം പുറംലോകമറിഞ്ഞത്. എല്ലാവർക്കുമെതിരെ കേസ് എടുത്തതായും കലക്ടർ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post