പശ്ചിമബംഗാളിൽ സംസ്ഥാനത്തെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു. കൽക്കട്ട സ്വദേശിയായ 18 വയസ്സുകാരനാണ് രോഗം റിപ്പോർട്ട് ചെയ്തത്.സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് യുവാവ് ഇംഗ്ലണ്ടിൽ നിന്നും മടങ്ങി വന്നത്. കൽക്കട്ടയിലെ ബെലഘാട്ട ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.സംസ്ഥാനത്തെ ആദ്യ കൊറോണ ബാധയാണിത്.നേരത്തെ, ഇന്ത്യയിലെ ആദ്യ മറൈൻ വനിതാ പൈലറ്റിനെ കൊറോണ ബാധയെന്ന ആശങ്കയെ തുടർന്ന് കൽക്കട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.
തിങ്കളാഴ്ച, 1897-ലെ പകർച്ചവ്യാധി നിയമം അനുശാസിക്കുന്ന നടപടികളെല്ലാം പശ്ചിമബംഗാൾ ഗവൺമെന്റ് നടപ്പിലാക്കിയിരുന്നു.200 കോടി രൂപയുടെ ഫണ്ട് അനുവദിച്ച ബംഗാൾ സർക്കാർ, സ്കൂളുകളും, കോളേജുകളും, സർവ്വകലാശാലകളും ഏപ്രിൽ 15 വരെ അടച്ചിടാൻ ഉത്തരവിട്ടിരുന്നു.











Discussion about this post