മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ പ്രകോപനപരമായ പോസ്റ്റുമായി മാർക്കണ്ഡേയ കട്ജു. ഗൊഗോയെ പോലെ ലൈംഗിക വൈകൃതമുള്ള നാണംകെട്ട വേറൊരു ജഡ്ജിയെ താൻ കണ്ടിട്ടില്ല എന്നാണ് കട്ജു പറഞ്ഞത്.
“20 വർഷം ഞാൻ അഭിഭാഷകനായിരുന്നു.മറ്റൊരു 20 വർഷം ജഡ്ജിയും. നല്ലതും മോശവുമായ ഒരുപാട് ജഡ്ജിമാരെ എനിക്കറിയാം. പക്ഷേ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഇത്രയ്ക്ക് നാണംകെട്ടതും, മോശമായ ലൈംഗിക വൈകൃതങ്ങൾ ഉള്ള രഞ്ജൻ ഗൊഗോയിയെ പോലെ മറ്റൊരു ജഡ്ജിയെ എനിക്കറിയില്ല. തെമ്മാടിയും വെറും ആഭാസനുമായ ഇയാൾ ഇപ്പോഴിതാ ഇന്ത്യൻ പാർലമെന്റിനെ അലങ്കരിക്കാൻ പോകുന്നു” എന്നാണ് മാർക്കണ്ഡേയ കട്ജു രഞ്ജൻ ഗൊഗോയിയെ കുറിച്ച് തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്
Discussion about this post