ചെന്നൈ: തനിക്കെതിരെ ഭീഷണിയുമായി വന്ന യുവാവിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നടി നമിത. തന്റെ അശ്ലീല ദൃശ്യങ്ങൾ കണ്ടിട്ടുണ്ടെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയ യുവാവിനെതിരെയാണ് നമിത രംഗത്തുവന്നത്.
യുവാവിന്റെ ചിത്രവും ഇൻസ്റ്റഗ്രാം ഐഡിയും സഹിതം പുറത്തുവിട്ടാണ് താരത്തിന്റെ പ്രതികരണം. ”ഹായ് ഐറ്റം” എന്ന് വിളിച്ച് അഭിസംബോധന ചെയ്തു തുടങ്ങിയ യുവാവ് പിന്നീട് തന്റെ പോൺ വീഡിയോകൾ കണ്ടിട്ടുണ്ടെന്നും അവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നമിത പറയുന്നു.
ഇത്തരം പെരുമാറ്റത്തെക്കുറിച്ച് ഇതേക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്നായിരുന്നു നൽകിയ മറുപടിയെന്നു നമിത പറയുന്നു.
‘നിങ്ങൾ ഈ മുഖം കാണണം. ഇതാണ് ഒരു പരാജിതന്റെ മുഖം, വൃത്തികെട്ട മനസ്സിന് ഉടമ, ഏതൊരു സ്ത്രീയെയും മോശം പേരുകൾ വിളിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്നവൻ’, നമിത കുറിച്ചു.
ഞാൻ ഗ്ലാമർ ഇൻഡസ്ട്രിയിൽ നിൽക്കുന്നതുകൊണ്ട് ഇതൊക്കെ കേൾക്കണമെന്നാണോ? എന്നും താരം കുറിപ്പിൽ ചോദിക്കുന്നു.
‘ഒരു യഥാർത്ഥ പുരുഷന് എങ്ങനെ സ്ത്രീകളെ ബഹുമാനിക്കണം എന്നറിയാം. കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്പോൾ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാൾക്ക് അറിയാം. നവരാത്രിയും വനിതാദിനവുമൊക്കെ ആഘോഷിക്കുന്നതിന് പകരം സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്ക്’, നമിത കുറിച്ചു.
നമിതയ്ക്ക് പിന്തുണയുമായി ഭർത്താവും നടനുമായ വീരയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഭാര്യയെ ഓർത്ത് അഭിമാനമുണ്ടെന്നും ഇത്തരം ആളുകൾ തക്കതായ ശിക്ഷ അർഹിക്കുന്നെന്നും വീര പറയുന്നു.
Discussion about this post