കൊറോണ പടർന്നു പിടിക്കുന്നതിനെ തുടർന്ന് ഓരോ സംസ്ഥാനങ്ങളും അതീവ ജാഗ്രത പുലർത്തുമ്പോൾ, പിതാവിന്റെ മരണം പോലും മാറ്റിവെച്ച് ജോലിക്കെത്തിയ ഐ.എ.എസ് ഓഫിസർ ഒറീസയിലെ ജനങ്ങളുടെ ആദരവ് പിടിച്ചു പറ്റുന്നു.
ഒറീസയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ നികുഞ്ജ ദാൽ ഐ.എ.എസ് ആണ് സേവനത്തിന്റെ വേറിട്ട മുഖമായി ഒരു ജനതയുടെ ബഹുമാനം ഏറ്റുവാങ്ങുന്നത്. സ്വന്തം പിതാവിന്റെ മരണം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ജോലിക്ക് തിരിച്ചെത്തിയാണ് ദാൽ കൃത്യനിഷ്ഠയുടെയും പ്രതിജ്ഞാ ബദ്ധതയുടെയും പര്യായമാവുന്നത്.
ഒറീസയിൽ ആരോഗ്യവകുപ്പ് വളരെ മുൻകരുതലോടെയാണ് കാര്യങ്ങൾ നീക്കുന്നത്. എല്ലാ ഗവൺമെന്റ് ഉദ്യോഗസ്ഥരും കോവിഡ്-19 സൃഷ്ടിച്ചിരിക്കുന്ന അടിയന്തരാവസ്ഥ പ്രമാണിച്ച്, ലീവുകൾ ക്യാൻസൽ ചെയ്ത് ജോലിക്കെത്തണമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് ഉത്തരവിട്ടിരുന്നു.
Discussion about this post