ലഖ്നൗ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ അലഹബാദ് ഹൈക്കോടതി അടച്ചിടാന്‍ ഉത്തരവ്. മൂന്ന് ദിവസത്തേക്കാണ് കോടതി അടച്ചിടാന്‍ ഉത്തരവിട്ടിരിക്കുന്നത്. മാര്‍ച്ച് 19 മുതല്‍ 21 വരെ അടച്ചിടാനാണ് നിര്‍ദേശം.
വൈറസ് ബാധക്കെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കോടതി മുറികളും പരിസരവും അണുവിമുക്തമാക്കുന്നതിനാണ് മൂന്ന് ദിവസം അടച്ചിടുന്നതെന്ന് കോടതി വൃത്തങ്ങള്‍ അറിയിച്ചു.
അവധി ദിനങ്ങള്‍ക്ക് പകരം ഏപ്രില്‍ നാല്, ജൂണ്‍ ഒന്ന്, ജൂണ്‍ രണ്ട് എന്നി തീയതികളില്‍ കോടതി പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.
Discussion about this post