തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമ, സീരിയല്‍ ചിത്രീകരണത്തിന് മാര്‍ച്ച് 31 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഷെഡ്യൂളുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രങ്ങളുടെ റിലീസ് തീയതി നിലവിലെ നിയന്ത്രണങ്ങളെ തുടര്‍ന്ന് മാറ്റിയിരിക്കുകയാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും 30 പേര് അടങ്ങുന്ന സംഘങ്ങളെ മാത്രമേ കാണികളായി ഉള്‍പ്പെടുത്താനാകൂ.
ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിനിമ ലൊക്കേഷനുകളില്‍ യൂണിറ്റ് അംഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലൊക്കേഷനിലെത്തുന്നത്. കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചും, മാസ്ക് മാറ്റിയുമാണ് സംഘാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
Discussion about this post