കൊറോണ പരത്തുന്ന സാർസ്-കോവി-2 വൈറസുകൾ രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്തു കഴിഞ്ഞാൽ അന്തരീക്ഷത്തിൽ മൂന്നു മണിക്കൂർ നിലനിൽക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.കാർഡ്-ബോർഡ് പ്രതലത്തിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്, സ്റ്റീൽ മുതലായ പ്രദേശങ്ങളിൽ രണ്ടു മുതൽ മൂന്നു ദിവസം വരെയും വൈറസ് ജീവിക്കുമെന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വിശദമായി പ്രതിപാദിച്ചിരിക്കുന്നത്.2002-2003 ഈ കാലഘട്ടത്തിൽ പൊട്ടിപ്പുറപ്പെട്ട സാർസ് വൈറസിന്റെ അതിജീവന ക്ഷമത കൊറോണ വൈറസിനും ഉണ്ടെന്നാണ് കണ്ടെത്തൽ.ഇന്ത്യയിൽ കോവിഡ്-19 വൈറസ് 152 പേരിൽ പടർന്നു പിടിച്ചു കഴിഞ്ഞു.
ഇവരിൽ 25 പേർ വിദേശ പൗരന്മാരാണ്.
Discussion about this post