പത്തനംതിട്ട :എന്‍സിസി കേഡറ്റ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം നീതിപൂര്‍വ്വമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അന്വേഷണ ചുമതലയുള്ള ബ്രിഗേഡിയര്‍ രജനീഷ് സാഹ. കോരള പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കുടംബത്തിന്റെ ആരോപണങ്ങള്‍ പരിഗണിക്കും. ധനുഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ബ്രിഗേഡിയര്‍ പറഞ്ഞു. അതേസമയം ധനുഷിന്റെ മരണത്തില്‍ സൈനിക തല അന്വേഷണം ആരംഭിച്ചു.
മരിച്ച ധനുഷ് കൃഷ്ണയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് നാട്ടുകാര്‍ രാവിലെ സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ ആരോപിച്ച് നാട്ടുകാര്‍ രാവിലെ പ്രതിഷേധം നടത്തിയിരുന്നു. സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്‍സിസി കേഡറ്റ് വെടിയറ്റ മരിച്ച സംഭവം ഗുരുതരമായ സുരക്ഷ വീഴ്ചയെന്ന് ആരോപിച്ച് മരിച്ച ധനുഷിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
ധനുഷ് സ്വയം വെടിവച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ എന്‍സിസി ശ്രമിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു. അതേസമയം ധനുഷിന് വെടിയേറ്റത് തൊട്ടടുത്ത് നിന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുന്നുകൊണ്ട് തോക്ക് കൈകാര്യം ചെയ്യുമ്പോഴാകാം വൈടിയേറ്റതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.കോഴിക്കോട് പരിശീലനത്തിനിടെ വെടിപൊട്ടിയാണ് എന്‍സിസി കാഡറ്റായ ധനുഷ് മരിച്ചത്.
Discussion about this post