പെയ്തൊഴിയാതെ ആഗോള മഹാമാരിയായ കോവിഡ്-19 തുടരുന്നു. രോഗബാധയേറ്റ് ഇതുവരെ മരിച്ചവരുടെ ആഗോള സംഖ്യ 11,000 കടന്നു.
കോവിഡ്-19 മരണം വിതയ്ക്കുന്നതു കണ്ട് സ്തംഭിച്ചു നിൽക്കുകയാണ് ഇറ്റലി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മാത്രം ഇറ്റലിയിൽ മരിച്ചത് 627 പേരാണ്.മരണസംഖ്യ ചൈനയെ മറികടന്നിരുന്ന ഇറ്റലിയിൽ ഇതോടെ മൊത്തം മരിച്ചവരുടെ എണ്ണം 4,032 കവിഞ്ഞു. രാജ്യത്ത് 47,021 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനിൽ 1,093 പേരും ഇറാനിൽ 1,433 പേരും രോഗബാധയേറ്റ് മരിച്ചു. 185 രാജ്യങ്ങളിലായി 2,75,864 പേർക്ക് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
Discussion about this post