കോവിഡ്-19-നെതിരെയുള്ള പോരാട്ടത്തിൽ അടുത്ത മൂന്ന് നാല് ആഴ്ച വളരെ നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരോടും വീഡിയോ കോൺഫറൻസ് വഴി സംവദിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം ഓർമിപ്പിച്ചത്.
എല്ലാവരും കേന്ദ്രസർക്കാരിനെ തീരുമാനങ്ങളോട് ചേർന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, രാജ്യം സുരക്ഷിതമായി ഈ രോഗബാധ തരണം ചെയ്യുമെന്നും, ഭയപ്പെടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.ഇതിനിടയിൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെയുള്ള ചിലർ സ്വകാര്യ ആശുപത്രികളിൽ രോഗ സ്ഥിരീകരണത്തിനും ചികിത്സയ്ക്കുള്ള അനുവാദം കൊടുക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചിരുന്നു. സർക്കാർ ആശുപത്രികളിൽ ചികിത്സയുമായി സംബന്ധിച്ച്, സമ്മർദ്ദം വർദ്ധിക്കുന്നതിനാലാണിത്.ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം 51 പ്രൈവറ്റ് ലാബുകളിൽ കോവിഡ്-19 പരിശോധനയ്ക്കും സ്ഥിരീകരണത്തിനുമുള്ള അനുവാദം കൊടുത്തു.ജനങ്ങളിൽ ബോധവൽക്കരണത്തിന് നടപടിയെടുക്കണമെന്നും, സന്ദർഭത്തിനനുസരിച്ചുള്ള ജനങ്ങളുടെ സഹകരണവും പ്രവർത്തനവുമാണ് ഏതു പ്രതിരോധ നടപടികളുടെയും വിജയത്തിന്റെ കാതൽ എന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
Discussion about this post