ഗുജറാത്തില്‍ ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ശ്രീലങ്കയിലേക്ക് സമീപകാലത്ത് യാത്രാ ചെയ്ത വ്യക്തിക്കാണ് ഗുജറാത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 8 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം പഞ്ചാബില്‍ മൂന്ന് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പഞ്ചാബിലെ മൊഹാലിയില്‍ ആണ് മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിലെ എസ്എഎസ് ജില്ല നോഡല്‍ ഓഫീസര്‍ ഡോ. ഹര്‍മാന്‍ ആണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്. പഞ്ചാബിലെ ആകെ കേസുകള്‍ ഇപ്പോള്‍ ആറായി.
Discussion about this post