കോവിഡ്-19 മരണം വിതയ്ക്കുന്ന ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാൻ കേന്ദ്ര സർക്കാരിന്റെ വിമാനം പുറപ്പെടുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എയർ ഇന്ത്യയുടെ 787 ഡ്രീംലൈനർ വിമാനം റോമിലേക്ക് പറക്കുക.ഞായറാഴ്ച രാവിലെയായിരിക്കും ഈ വിമാനം തിരിച്ച് ഇന്ത്യയിൽ എത്തിച്ചേരുക.
ഞായറാഴ്ച മുതൽ ഇന്ത്യയിൽ ഇറങ്ങുന്നതിന് എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊറോണ രോഗബാധയുടെ തീക്ഷണത ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന രാജ്യമാണ് ഇറ്റലി. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയേക്കാൾ അധികമാണ് ഇവിടത്തെ മരണസംഖ്യ.ഏതാണ്ട് 4,032 പേർ ഇതിനോടകം ഇറ്റലിയിൽ രോഗബാധിതരായി മരണപ്പെട്ടു കഴിഞ്ഞു.









