കൊറോണ ബാധയ്ക്ക് എതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ പൗരന്മാർ ജനത കർഫ്യു ആരംഭിച്ചു.കൊറോണയ്ക്ക് കാരണമായ വൈറസുകളുടെ വ്യാപനം തടയാൻ വേണ്ടിയാണ് ഈ നടപടി.
കാലത്ത് 7 മണി മുതൽ 14 മണിക്കൂർ നീളുന്ന കർഫ്യൂ, രാത്രി 9 മണി വരെയാണ് ആചരിക്കപ്പെടുക. ഈ സമയത്ത് വളരെ അവശ്യ സർവീസുകളല്ലാതെ മറ്റുള്ള ഭാരതീയരാരും പുറത്തേക്കിറങ്ങാൻ പാടില്ലെന്നാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.ഇന്ന് രാവിലെ കർഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ കർഫ്യൂ വിജയിപ്പിക്കാനായി ഭാരതത്തിലെ പൗരന്മാരുടെ സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യയിൽ ഇതുവരെ നാലു പേരുടെ ജീവനെടുത്ത കൊറോണ വൈറസ്, 300 പേർക്ക് ബാധിച്ചിട്ടുണ്ട്.
Discussion about this post