ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പോയ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാർ വീടുകളിൽ ക്വാറന്റൈൻ ചെയ്യപ്പെട്ടു.എയർഇന്ത്യ കമ്പനിയുടെ മാർഗ്ഗനിർദ്ദേശ പ്രകാരമാണ് എയർഹോസ്റ്റസും പൈലറ്റും അടക്കമുള്ള ജീവനക്കാർ ക്വാറന്റൈനിൽ പ്രവേശിച്ചത്.
ഭൂരിഭാഗവും വിദ്യാർഥികളായ 263 ഇന്ത്യക്കാരെയും കൊണ്ട് എയർ ഇന്ത്യയുടെ വിമാനം ഇന്ന് കാലത്താണ് ഡൽഹിയിലെത്തിയത്.പിന്നീട് അവരെ തെർമൽ സ്ക്രീനിങ്ങ് ശേഷം, ഇന്ത്യ ടിബറ്റ് ബോർഡർ പോലീസിന്റെ ചാവ്ല ക്വാറന്റൈൻ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post