സംസ്ഥാന സർക്കാർ ആലപ്പുഴ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ പോലീസും ഭരണകൂടവും അതിശക്തമാക്കുകയാണ്. ഇതേസമയം വിലക്കു ലംഘിച്ച് തുറന്നു പ്രവർത്തിച്ച രണ്ടു ഹോട്ടലുടമകൾക്കെതിരെ ആലപ്പുഴ പോലീസ് കേസെടുത്തു.
ആലപ്പുഴയിലെ പുന്നപ്ര പ്രദേശത്ത് നിർദേശം ലംഘിച്ച് പ്രവർത്തിച്ച ഹോട്ടൽ ബ്രീസ്, ഹോട്ടൽ മെൻസ എന്ന രണ്ടു ഹോട്ടലുകളുടെ മുതലാളിമാർക്ക് എതിരെയാണ് പുന്നപ്ര പോലീസ് കേസെടുത്തത്.ഹോട്ടലുകളിൽ ഹോം ഡെലിവറി അല്ലെങ്കിൽ പാഴ്സൽ സംവിധാനം പാടുള്ളൂ എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.












