കൊല്‍ക്കത്ത: കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍.
സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ടുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ യു.കെയില്‍ നിന്നും ഒരാള്‍ ഈജിപ്തില്‍ നിന്നും അടുത്തിടെ മടങ്ങിയെത്തിയതാണ്. ഇവര്‍ ഇപ്പോള്‍ ബേലീഘാട പകര്‍ച്ചവ്യാധി ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്.
ആദ്യ പരിശോധനാഫലം പോസിറ്റീവായ പശ്ചാത്തലത്തില്‍ ഇവരുടെ സ്രവങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
രണ്ടുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം എട്ടായി.
Discussion about this post