ഇന്ത്യൻ റെയിൽവേ യാത്രാ വിലക്ക് നീട്ടി. അടുത്ത മാസം പതിനാലാം തീയതി വരെ റെയിൽവേ സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 21ദിവസം സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതിനു പിറകെയാണ് റെയിൽവേ മുടക്ക് നീട്ടിയ തീരുമാനം അറിയിച്ചത്.
ഞായറാഴ്ചത്തെ അറിയിപ്പനുസരിച്ച്, ഇന്ത്യൻ റെയിൽവേ മാർച്ച് 31 വരെ അടച്ചിടാനായിരുന്നു തീരുമാനം.പക്ഷേ, ചരക്കു തീവണ്ടികൾ കൃത്യമായി സേവനം നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ റെയിൽവേയുടെ സഹോദര സ്ഥാപനമായ ഐആർസിടിസി, കൗണ്ടറുകളിൽ നിന്നുള്ള പാർസൽ മാത്രമായി സേവനങ്ങൾ ചുരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Discussion about this post