കോവിഡ് മഹാമാരി സ്‌പെയിനിൽ സർവ്വനാശം വിതയ്ക്കുന്നു.24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 656 പേരാണ്. ഇതുവരെ സ്പെയിനിൽ 3,647പേർ മരിച്ചു കഴിഞ്ഞു.ഇതോടെ രോഗബാധയേറ്റു സ്പെയിനിൽ മരിക്കുന്നവരുടെ എണ്ണം ചൈനയെ മറികടന്നു.ഏറ്റവും കൂടുതൽ രോഗികൾ മാഡ്രിഡിലാണ്.
7,503 മരണങ്ങളുടെ ഇറ്റലി തന്നെയാണ് രോഗത്തിന്റെ മർമ്മ കേന്ദ്രമായി നിലകൊള്ളുന്നത്. ഇവിടെ രാജ്യത്ത് നിലവിൽ 74,386 പേർക്ക് രോഗം ബാധിച്ച് കഴിഞ്ഞു. ഇതിൽ പുതുതായി രോഗം ബാധിച്ചവർ 5,210 പേരാണ്.കോവിഡ് ബാധിച്ച 9,362 പേർ ഇറ്റലിയിൽ രോഗമുക്തി നേടിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.











