ഇടുക്കി: കൊറോണ വൈറസിന്റെ മറവില്‍ പച്ചക്കറിക്ക് അമിത വില ഈടാക്കിയ കട പൂട്ടിച്ച് പഞ്ചായത്ത്. ഇടുക്കി നെടുങ്കണ്ടത്ത് സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍എസ് വെജിറ്റബിള്‍സ് ആണ് പൂട്ടിച്ചത്. തമിഴ്നാട് സ്വദേശി സെന്തിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കട.
പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെയാണ് കട പ്രവര്‍ത്തിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.
പച്ചക്കറിക്ക് 15 രൂപ മുതല്‍ 20 രൂപ വരെയാണ് അധികമായി ഈടാക്കിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്തും പൊലീസും നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി സ്വീകരിച്ചത്.
Discussion about this post