ഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം ബഹളത്തില്‍ കലാശിച്ചതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനെതിരെ പ്രചരണം നടത്താന്‍ ബിജെപി. ചരക്ക് സേവന നികുതി ബില്‍ പോലുള്ള ജനക്ഷേപപരിപാടികള് തടയുകയായിരുന്നു കോണ്‍ഗ്രസും, എല്‍ഡിഎഫും ചെയ്തതെന്ന് വിശദീകരിക്കാന്‍ ബി.ജെ.പി. വിവിധ മണ്ഡലങ്ങളില്‍ ജനസഭകള്‍ സംഘടിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും അംഗങ്ങള്‍ വിജയിച്ച മണ്ഡലങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
കോണ്‍ഗ്രസ് അംഗങ്ങള്‍ വിജയിച്ച 44 മണ്ഡലങ്ങളിലും ഇടതു പാര്‍ട്ടികള്‍ വിജയിച്ച ഒന്‍പത് മണ്ഡലങ്ങളിലുമായിരിക്കും ജനസഭകള്‍ സംഘടിപ്പിക്കുന്നത്. അകാരണമായി പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ച പ്രതിപക്ഷ നടപടികള്‍ തുറന്നു കാട്ടാനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജെയ്റ്റലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ സമീപനത്തിനെതിരെ ഇന്ന് എന്‍ഡിഎ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
Discussion about this post