കണ്ണൂരിൽ, കോവിഡ്-19 രോഗബാധയുണ്ടെന്ന സംശയത്താൽ ഐസൊലേഷനിൻ പാർപ്പിച്ചിരുന്നയാളെ മുസ്ലിംലീഗ് കൗൺസിലർ കടത്തിക്കൊണ്ടുപോയി. കൗൺസിലറുടെ അടുത്ത ബന്ധത്തിൽ പെട്ടയാളാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ബാംഗ്ലൂരിൽ നിന്ന് വന്നയാളെയാണ് കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഷഫീഖ് കടത്തി കൊണ്ടു പോയത്.
ഷെഫീക്കിനെ അറസ്റ്റ് ചെയ്യാൻ കണ്ണൂർ പോലീസ് സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, കടത്തിക്കൊണ്ടു പോയ ആളെ കണ്ടെത്തി പോലീസ്, തിരികെ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്.












