വാഷിംഗ്ടണ്‍: കൊറോണ വൈറസ് ബാധ അമേരിക്കയില്‍ ശരാശരി 81,000 ജീവനുകള്‍ അപഹരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണ്‍ സ്കൂള്‍ ഓഫ് മെഡിസിനാണ് വിവരങ്ങള്‍ അപഗ്രഥിച്ച് ഈ നിഗമനത്തില്‍ എത്തിയത്.
കൊറോണ നാലു മാസത്തേക്ക് അമേരിക്കയില്‍ വിളയാടുമെന്നും ജൂണ്‍ വരെ ഇതിന്റെ ദൂഷ്യഫലങ്ങള്‍ പ്രതീക്ഷിക്കാമെന്നുമാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏപ്രില്‍ രണ്ടാം ആഴ്ചയോടെ രോഗികളുടെ എണ്ണം അതിന്റെ ഉന്നതിയില്‍ എത്തും. ചില സംസ്ഥാനങ്ങളില്‍ ഈ അവസ്ഥയില്‍ വ്യതിയാനമുണ്ടായേക്കാം. ജൂലൈയിലും അമേരിക്കയില്‍ കൊറോണ മരണങ്ങള് തുടരും. എന്നാല്‍ ഇത് ദിവസേന പത്തു പേര് എന്ന കണക്കിലേക്കു കുറയുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍, ആശുപത്രികള്‍, മറ്റ് ഉറവിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിച്ച രേഖകളാണ് ഗവേഷകര്‍ പരിശോധിച്ചത്. ഏറ്റവും കുറഞ്ഞത് 38,000 പേര് അമേരിക്കയില്‍ മരിക്കും. 1.62 ലക്ഷം ആളുകളുടെ മരണമാണ് ഏറ്റവും കൂടുതലായി പഠനറിപ്പോര്‍ട്ടില്‍ പ്രതീക്ഷിക്കുന്നത്.
Discussion about this post