ലോക്ഡൗൺ കാലത്ത് മദ്യം ലഭിക്കാത്തതിനെത്തുടർന്ന് കൊച്ചിയിൽ മദ്ധ്യവയസ്കൻ ആത്മഹത്യ ചെയ്തു.എറണാകുളം അമ്പലമേട്ടിലാണ് 45കാരനായ മുരളിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പെരിങ്ങാലയിലുള്ള സ്വന്തം വീടിനകത്താണ് മുരളി തൂങ്ങിമരിച്ചത്. മുഴുക്കുടിയനായ ഇയാളുടെ മദ്യപാനം നിമിത്തം ഭാര്യയും മകനും വീട്ടിൽ നിന്ന് അകന്ന് താമസിക്കുകയാണ്.
കൂലിപ്പണിക്കാരനായ ഇയാൾ, വെള്ളിയാഴ്ച രാവിലെ മൂന്ന് കിലോമീറ്റർ ദൂരെയുള്ള ബാറിലും, പുത്തൻകുരിശ് ബിവറേജിനു മുന്നിലും നടന്നു ചെന്ന് മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നു. ഉച്ച കഴിഞ്ഞ് തിരിച്ചെത്തി, ആയുർവേദ കടകളിൽ അരിഷ്ടം ചോദിച്ചെങ്കിലും ആരും കൊടുത്തില്ലെന്നും നാട്ടുകാർ പറഞ്ഞു. വൈകീട്ട് ഇയാളെ കാണാഞ്ഞ് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.











