തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി തല പ്രാദേശിക വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ഒരു മാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കേന്ദ്രമന്ത്രി വി. മുരളീധരന്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിസഹായരായ നമ്മുടെ സഹജീവികള്‍ക്കുള്ള ഒരു കരുതല്‍ ശേഖരമാണെന്നും സഹജീവികളോടുള്ള കരുതല്‍ പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കാനുള്ള നമ്മുടെ സമയമാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നമ്മുടെ രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്. ലോകമെങ്ങും പടർന്നു പിടിച്ച കൊറോണ വൈറസ് ഇന്ത്യയിലും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചും വായ്പകൾക്ക് മൊറട്ടോറിയം കൊണ്ടുവന്നും ഈ പ്രതിസന്ധിയെ മറികടക്കാനുള്ള കഠിന പരിശ്രമത്തിലാണ് നരേന്ദ്ര മോദി സർക്കാർ. ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതടക്കം നിരവധി കാര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു വരികയാണ്. ഇനിയും നിരവധി മേഖലകളിൽ സഹായമെത്തേണ്ടതുണ്ട്. അതിന് നാം ഓരോരുത്തരുടെയും പിന്തുണ കൂടിയേ തീരൂ…
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി എംപി തല പ്രാദേശിക വികസനഫണ്ടിൽ നിന്ന് ഒരു കോടി രൂപയും,ഒരു മാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ ഇന്ന് കൈമാറി. നമ്മുടെ രാജ്യം ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ, തങ്ങളാൽ ആവും വിധം സഹായമെത്തിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിസഹായരായ നമ്മുടെ സഹജീവികൾക്കുള്ള ഒരു കരുതൽ ശേഖരമാണ്. സഹജീവികളോടുള്ള കരുതൽ പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കാനുള്ള നമ്മുടെ സമയമാണിത്.നമുക്ക് ഈ കൊവിഡ് പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചേ മതിയാകൂ… കരുത്തായി, കരുതലായി ഒപ്പമുണ്ടാകണം!!
https://www.facebook.com/VMBJP/photos/a.657264164369616/2823704711058873/?type=3&__xts__%5B0%5D=68.ARAe4Tybw1nCL_1InJGQ4ZiZ2Y2QHT_HoC0rKelnWpB5vOZmvytaIaSHu5Lu_REliWNfhhPSWKPo0StxrarifHdqlQX-ehALkoBCMeAyWoo9sh5HXoR6Xxh3lVF06omkImuCQRlwqkZ02wIuoVJiJByU8s0EhJZhf3I260nhWKBfje1iKbwa8b8oS1SkgKsXHxYPBA5UGN0pvZJYFTXJFSHExg-bgziFxFzT70OboKo9PLTEf2BfcA7Mq74badpUkVHdAyX86cX7u8Mp-IHzVHAWTrMZr1qWQwyhpecifbMy5GdJpzV1wdBsFGbYhApJq_8eq15Zzy6_IddE4ehEgIiHYA&__tn__=-R
Discussion about this post