തങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവും ലഭിക്കുന്നില്ലെന്ന പരാതിയുമായി പായിപ്പാട്ട് തെരുവിലിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍. പല തൊഴിലാളികളും പൊട്ടിക്കരഞ്ഞു കൊണ്ട് തങ്ങളുടെ ദയനീയാവസ്ഥ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചു. തങ്ങള്‍ക്ക് വീട്ടില്‍ പോകാന്‍ സൗകര്യം ഒരുക്കണമെന്നും, അല്ലെങ്കില്‍ സൗകര്യം ഒരുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
സ്ഥലത്തെത്തിുയ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും തൊഴിലാളികള്‍ തങ്ങളുടെ ദയനീയാവസ്ഥ വിവരിച്ചു. ഭക്ഷണം എത്തിക്കാമെന്ന് പോലിസ് ഉറപ്പ് നല്‍കി. തെരുവില്‍ തടിച്ച് കൂടിയ തൊഴിലാളികള്‍ക്ക് നേരെ പോലിസ് ലാത്തിവീശി. പലരെയും ലാത്തികൊണ്ട് അടിച്ച് ഓടിക്കുകയും ചെയ്തു. ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ചങ്ങനാശ്ശേരിയില്‍ ഉള്ളത്. വലിയൊരു ജനക്കൂട്ടം റോഡില്‍ തടിച്ച് കൂടുകയും ചെയ്തു.
നേരത്തെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നത് ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം നടപ്പായില്ലെന്നാണ് പായിപ്പാടുള്ള തൊഴിലാളികള്‍ പറയുന്നത്. അതേ സമയം തൊഴിലുടമകളെ കുറ്റപ്പെടുത്തി വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്. കമ്മ്യൂണിറ്റി കിച്ചണ്‍ പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും അതിഥി തൊഴിലാളികള്‍ കഷ്ടപ്പെടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
തൊഴിലാളികള്‍ കൂട്ടത്തോടെ റോഡില്‍ കുത്തിയിരുന്നിട്ടും പോലിസ് എത്തിയില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നാട്ടില്‍ പോകാന്‍ വാഹനം ഏര്‍പ്പാടാക്കണമെന്നാണ് തൊഴിലാളികളുടെ മറ്റൊരു ആവശ്യം.ഇന്നലെ തന്നെ ഭക്ഷണില്ലാത്ത വിവരം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ഉച്ചവരെയും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് തൊഴിലാളികള്‍ കൂട്ടത്തോടെ രംഗത്തെത്തിയത്. അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊഴിലുടമകളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച എന്ന് പറഞ്ഞ് ജില്ല ഭരണകൂടത്തിന് കൈകഴുകാനാവില്ലെന്നാണ് വിമര്‍ശനം. തദ്ദേശ സ്ഥാപനവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നാണ് ആരോപണം.
സമരം തുടങ്ങി മണിക്കൂറുകളായിട്ടും അവരെ നീക്കം ചെയ്യാനോ, ജില്ല കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്താനോ തയ്യാറായിട്ടില്ല എന്നതും വലിയ വിമര്‍ശനത്തിന് വഴിവച്ചു.













Discussion about this post