രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തതെന്നും 106 കോവിഡ് പോസിറ്റീവ് കേസുകൾ.രാജ്യത്ത് ആറു പേർ കൂടി മരിച്ചു.കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഇതോടെ, കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയർന്നു.ഡാറ്റകൾ സംസ്ഥാന തലത്തിലാണ് നിരീക്ഷിക്കപ്പെടുന്നത്. ഗുരുതരാവസ്ഥയിലുള്ളവ, പ്രായം, രോഗിയുമായുള്ള സമ്പർക്കത്താലുള്ളവ എന്നിങ്ങനെ കേസുകൾ വേർതിരിച്ച് നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അഗർവാൾ അറിയിച്ചു.കോവിഡ് രോഗബാധ മൂലം ഇന്ത്യയിലാകെ മരിച്ചവരുടെ എണ്ണം 25 ആയി.
Discussion about this post