പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കി കലാപത്തിന് ശ്രമം നടത്തിയെന്ന് സിപിഎം ഏരിയാ കമ്മറ്റി അംഗം എംആറ്# ഫസലുവിന്റെ വെളിപ്പെടുത്തല്‍. ജമാ അത്തെ ഇസ്ലാമി ചാനലായ മീഡിയ വണ്‍ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
വീട്ടിലേക്ക് പോകണമെന്ന താല്‍പര്യം ചില തൊഴിലാളികള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല. പ്രതിഷേധം നടന്നയന്ന് രാവിലെ മീഡിയ വണ്‍ ചാനല്‍ പ്രവര്‍ത്തകര്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെത്തിയിരുന്നു. നിങ്ങള്‍ എന്താണ് പ്രതികരിക്കാത്ത് എന്നായിരുന്നു തൊഴിലാളികളോട് അവര്‍ ചോദിച്ച് കൊണ്ടിരുന്നത്. ചാനല്‍ അവരെ ഇളക്കി ഒരു നാടകം ആവിഷ്‌ക്കരിക്കുകയായിരുന്നു. മീഡിയ വണ്‍ ചാനല്‍ വന്നതിന് ശേഷമാണ് ഇതെല്ലാം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
നിരോധനാജ്ഞ നിലവിലിരിക്കെയാണ് ചാനല്‍ മുന്‍കൈ എടുത്ത് ആളുകളെ തെരുവില്‍ എത്തിച്ചത്.ചാനലിനെതിരെ നടപടി എടുക്കണം. കലാപത്തിനുള്ള ആസൂത്രിതമായ ശ്രമമാണ് നടന്നതെന്നിന് തെളിവുകളുണ്ടെന്നും, കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്നും സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു.
ഭക്ഷണവും വെള്ളവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ പായിപ്പാട് ആയിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് റോഡിലിറങ്ങിയത്. പോലിസ് ലാത്തി വീശിയാണ് ഇവരെ പിരിച്ചു വിട്ടത്. നാട്ടിലവെത്തിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
https://www.facebook.com/Musicallymedia1/videos/216328636097995/
സംഭവം ആസൂത്രിതമാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ചിലരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ബംഗാള്‍ സ്വദേശിയായി മുഹമ്മദ് റിഞ്ചു എന്നയാളുടെ അറസ്റ്റ്
ഇന്ന് രേഖപ്പെടുത്തി. ഫോണ്‍ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാണ് അറസ്‌റ്റെന്ന് പോലിസ് വ്യക്തമാക്കി.












